വാരഫലം

വാരഫലം

ജൂലൈ 20 മുതല്‍ ജൂലൈ 26 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക  (1/4)
ശത്രുക്കളില്‍ നിന്നും ഉപദ്രവവും ധനനഷ്ടവും സംഭവിക്കുന്നതാണ്. നൂതനമായ കര്‍മപദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഈശ്വരീയ കാര്യങ്ങള്‍ക്കായി കൂടുതല്‍ ധനം ചെലവാക്കാനിടയുണ്ട്. മനഃപ്രയാസം വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. കുടുംബജീവിതത്തില്‍ മനഃസുഖം കുറയും.
മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
ജീവിതസുഖങ്ങള്‍ പല മാര്‍ഗ്ഗങ്ങളില്‍ വന്നുചേരും, അപ്രതീക്ഷിതമായി ഉന്നതരുടെ സഹായങ്ങള്‍ സിദ്ധിക്കാനിടയുണ്ട്. വിദേശയാത്രയില്‍ ധനവരവുകള്‍ വര്‍ധിപ്പിക്കാന്‍ അവസരം.
കര്‍ക്കിടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സുഹൃത്തുക്കളുടെ സഹായത്താല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യത. വഴിവിട്ട പ്രവര്‍ത്തനത്തില്‍ കൂടി ധനസമ്പാദനം നടത്തി വിഷമിക്കാന്‍ ഇടവരും. പുതിയ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സ്‌നേഹബന്ധങ്ങള്‍ പലതും ശിഥിലമാകും, ഉന്നതവിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം സംഭവിക്കാന്‍ സാധ്യത.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഭൂമി സംബന്ധമായി ധനനഷ്ടവും വ്യവഹാരങ്ങളും അഭിമുഖീകരിക്കേണ്ടിവരും, സഹായികള്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഇടയാകും. വിദേശയാത്രയില്‍ കൂടി ധനവരവ്.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (4/3)
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ കിട്ടാനിടയുണ്ട്. അഭിലാഷങ്ങള്‍ സഫലീകരിക്കപ്പെടും. വ്യവസായരംഗത്ത് പരിവര്‍ത്തനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഭൂമി ലാഭത്തിന് വഴിയൊരുങ്ങും. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല ഫലം പ്രതീക്ഷിക്കാം. ആരോഗ്യസംരക്ഷണത്തിനായുള്ള ചികിത്സകള്‍ തുടരേണ്ടിവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മംഗളകര്‍മങ്ങളില്‍ സാക്ഷ്യം വഹിക്കാനിടയുണ്ട്, സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം സംഭവിക്കാന്‍ സാധ്യത. വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
അനുകൂലം എന്ന് പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും പ്രതികൂലമായി ഭവിക്കും. കള്ളന്മാര്‍ മുഖേന ധനനഷ്ടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുംഭക്കൂറ്: അവിട്ടം (1/2) ചതയം, പൂരുരുട്ടാതി (3/4)
പുണ്യക്ഷേത്ര ദര്‍ശനങ്ങള്‍ മനഃസമാധാനത്തിനിടയാക്കും. വിദേശയാത്രയില്‍ കൂടി ധനവരവുകള്‍ വര്‍ധിപ്പിക്കാന്‍ അവസരം . സദ്കീര്‍ത്തി വര്‍ധിക്കും. വ്യവസായരംഗത്ത്  പരിവര്‍ത്തനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4) ഉതൃട്ടാതി, രേവതി
ഔദ്യോഗിക രംഗത്ത് അനുകൂലമായ പരിവര്‍ത്തനത്തിന് സാധ്യത. സുഹൃദ്ബന്ധങ്ങള്‍ നിലനില്‍ക്കുന്നതിനുവേണ്ടി കൂടുതല്‍ ത്യാഗം സഹിക്കേണ്ടിവരും. ബന്ധുജനങ്ങളില്‍ കൂടി മനോഭാരം വര്‍ധിക്കുന്നതാണ്.